കാശ്മീരിൽ ഡിവൈഎസ്പി ദേവീന്ദർ സിങ് ഹിസ്ബുൾ ഭീകരർക്കൊപ്പം പിടിയിലായ സംഭവത്തിൽ 
  കോൺഗ്രസ്  കേന്ദ്രസർക്കാരിനെ വിമർശിചചു. കേസ് എൻഐഎക്ക് കൈമാറിയത് ദേവീന്ദർ സിങ്ങിനെ നിശബ്ദമാക്കാനാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേസ് അന്വേഷണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

 

  കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ പുനരന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ദേവീന്ദർ സിങ്ങിനെ പുൽവാമയിൽ ഡിഎസ്പിയായി നിയമിച്ചത് സംബന്ധിച്ച് അന്വേഷണം വേണം. സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ ജനങ്ങളുടെ സംശയങ്ങൾക്ക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ദേവീന്ദർ സിങ്ങിനെ നിശബ്ദനാക്കാൻ കേസ് എൻഐഎക്ക് വിടുന്നതാണ് എളുപ്പ മാർഗ്ഗം.

 

  എൻഐഎ തലവൻ വൈ സി മോദിയുടെ കയ്യിൽ വിഷയം എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകുമെന്നും രാഹുൽ ആരോപിച്ചു.2002ലെ ഗുജറാത്ത് കലാപകേസും 2003ലെ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത് വൈ സി മോദിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യ സുരക്ഷ സംബന്ധിച്ച ചോദ്യമാണ് ഇപ്പോൾ ഉയരുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. സർക്കാർ എന്തുകൊണ്ടാണ് നിശ്ബ്ദത പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കശ്മീരിലെ ഡിവൈഎസ്പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത്.

 

 

  കേസ് അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ, കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് സിങ്ങിനെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ പുനരന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.ദേവീന്ദര്‍ സിങ്ങിനെ ആ സമയത്ത് ജില്ലയിലെ ഡിഎസ്പിയായി നിയമിച്ചത് സംബന്ധിച്ചും ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം.സിങ് അറസ്റ്റിലായതിന് പിന്നാലെ ജനങ്ങളുന്നയിക്കുന്ന സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറുപടി നല്‍കണം.

 

  
ദേവീന്ദര്‍ സിങ്ങിനെ നിശബ്ദനാക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗം കേസ് എന്‍ഐഎയ്ക്ക് കൈമാറുക എന്നതാണെന്ന് രാഹുല്‍ ആരോപിച്ചു.എന്‍ഐഎ അധ്യക്ഷന്‍ വൈ.സി മോദിയുടെ കൈയ്യില്‍ എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകും. എന്‍ഐഎയുടെ തലവന്‍ മറ്റൊരു മോദിയാണ്. 2002 ലെ ഗുജറാത്ത് കലാപക്കേസും 2003 ല്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത് അദ്ദേഹമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.’ Who Wants Terrorist Davinder Silenced’ എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ഗാന്ധി ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

 

 

  ഇതിനിടെ രാജ്യസുരക്ഷ സംബന്ധിച്ച ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയരുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ രംഗത്തെത്തി.സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്. നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നിശബ്ദത. പുല്‍വാമ ഭീകരാക്രമണത്തിലും പാര്‍ലമെന്റ് ആക്രമണത്തിലും ദേവീന്ദര്‍ സിങ്ങിന്റെ പങ്ക് അന്വേഷിക്കണം. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച ഇത്രയധികം ആര്‍ഡിഎക്‌സ് എവിടെനിന്ന് വന്നുവെന്ന് അന്വേഷിക്കണം.

 

  ആരുടെ സംരക്ഷണമാണ് ദേവീന്ദര്‍ ആസ്വദിക്കുന്നത്. സ്വാമി അസീമാനന്ദ, പ്രജ്ഞ സിങ് ഠാക്കൂര്‍ എന്നിവരുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ എന്‍ഐഎ വഹിച്ച പങ്ക് സംശയാസ്പദമാണ്. ഈ സാഹചര്യത്തില്‍ ദേവീന്ദര്‍ സിങ്ങിനെക്കുറിച്ചുള്ള അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

మరింత సమాచారం తెలుసుకోండి: